1 | അമ്മ |
2 | സ്നേഹത്തിന്റെ പൊരുൾ |
3 | അഭിമാനബോധം |
4 | സന്തോഷത്തിന്റെ രഹസ്യം |
5 | മഴയനുഭവം - മഴ, അനുഭവം |
6 | - പണത്തിനു വേണ്ടി മാത്രം രാജാവിനെ സേവിച്ചു നിൽക്കുക.
-
കളവ് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ ചതിക്കുക.
|
7 |
-
കുഞ്ഞിനെ മടിയിൽ ഇരുത്തിയപ്പോൾ നിഷ്‌കളങ്കതയുടെ പ്രതീകമായ് ബഷീർ മാറുന്നു
-
കുട്ടികളെപ്പോലെ വികൃതി കളിച്ചും കളിചിരികൾ ഉതിർത്തും വാർദ്ധക്യത്തിൽ രണ്ടാം ബാല്യം കൊണ്ടാടുന്ന ബഷീർ
|
8 | കല്യാണത്തിന്റെ തീയതി അടുത്തടുത്ത് വന്നു. അപ്പോൾ പുതിയ കുപ്പായത്തിന്റെ കാര്യം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി. |
9 | - ഓർമ്മകളിൽ നിറയുന്ന കണ്ണുനീർ
-
രോഗങ്ങൾ വേട്ടയാടിയ കുട്ടിക്കാലം
-
മഴയത്ത് സ്വാതന്ത്രത്തോടെ ഇറങ്ങാൻ കഴിയാത്ത അവസ്ഥ
-
മനസ്സിൽ മഴയെ താലോലിച്ച ബാല്യകാലം.
|
10 |
-
ചൂഷണ വർഗ്ഗത്തെ ശ്രദ്ധയോടെ കണ്ടെത്തുന്നതിനുള്ള കഴിവ്.
-
അക്രമങ്ങളോ അപകടങ്ങളോ ഉണ്ടാവാതെ രക്ഷപ്പെടാനുള്ള വഴി.
-
കപടമായ ലോകത്തെ കുറിച്ചുള്ള ധാരണ
-
തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപുള്ള ആലോചന / യുക്തിഭദ്രമായ തീരുമാനങ്ങൾ എടുക്കാനുള്ള സാമാന്യധാരണ
|
11 |
-
ചോദ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ.
-
അനുഭവക്കുറിപ്പ്
-
സ്വന്തം അനുഭവങ്ങളെ ഹ്യദ്യമായി ആവിഷ്‌കരിക്കുന്നു
|
12 |
-
രണ്ട് ഭാഗത്തും വ്യക്തമാകുന്ന സൗഹൃദത്തിൻ്റെ കാഴ്ചപ്പാടുകൾ
-
മനുഷ്യത്വവും അതിൽ നിന്ന് ഉണ്ടാവേണ്ട സ്നേഹവും അവതരിപ്പിക്കുന്നു
-
പ്രിയപ്പെട്ടവരുടെ ദുഃഖങ്ങൾ സ്വന്തം ദുഃഖങ്ങളായി കണക്കാക്കുന്ന സൗഹൃദത്തിന്റെ അടിസ്ഥാനം.
|
13 |
-
കൃഷി പ്രാണനായും ജീവനോപാധിയായും കൊണ്ടുനടക്കുന്നു.
-
ഒട്ടിയ കവിളും എല്ലുകൾ ഉന്തിനിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും അദ്ദേഹം ഒരു കർഷകനാണെന്ന് വിളിച്ചു പറയുന്നു
-
ദാരിദ്ര്യത്തോട് പടവെട്ടി ജീവിക്കുന്ന കഥാപാത്രം
-
കർഷകർ നേരിടുന്ന അവഗണനയ്ക്കും അധികാരത്തിൻ്റെ ദാക്ഷിണ്യമില്ലായ്മയ്ക്കും പാത്രമാകുന്ന കഥാപാത്രം.
|
14 |
-
കുട്ടി എന്ന നിഷ്‌കളങ്കതയുടെ പ്രതികത്തെ ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിൽ അകറ്റി നിർത്തുന്നില്ല.
- കൂട്ടിയുടെ ചിന്തയിലേക്കും കാഴ്‌ചപ്പാടിലേക്കും കുസൃതിയിലേക്കും ബഷീർ സ്വയം മാറുന്നു.
-
മുണ്ട് വൃത്തികേട് ആകും എന്ന കവിയുടെ വാക്കിനെ ഏറ്റവും ലളിതമായി മൂത്രം ഒഴിച്ചാലും കുഴപ്പമില്ല, അത് തീർത്ഥമാണെന്ന് പറയുന്നു
-
പ്രപഞ്ചത്തെ മുഴുവൻ സ്നേഹിക്കുക എന്ന ആശയത്തിൽ ഉറച്ചു വിശ്വസിക്കുന്നു ബഷീർ.
|
15 | -
വിഷയത്തെക്കുറിച്ചുള്ള സാമാന്യധാരണ
-
പത്രവാർത്തയും കുപ്പായം എന്ന കഥയും നൽകുന്ന ആശയം മനസ്സിലാക്കുക
-
ഏറ്റവും പുതിയകാലത്ത് വസ്ത്രം ആർഭാടമായി മാറുന്നതിൻ്റെ ഉദാഹരണങ്ങൾ കണ്ടെത്തുക
-
വസ്തുനിഷ്‌ഠമായ രചന
-
കുപ്പായം എന്ന കഥയിൽ വസ്ത്രം അതിനപ്പുറത്തേക്ക് ആവശ്യമായി മാറുന്നതിനെപ്പറ്റി
വിവരിക്കുക
-
സമ്പത്തിന്റെ അടയാളമായി വസ്ത്രങ്ങൾ മാറുന്നത് എങ്ങനെ എന്ന് വിശകലനം ചെയ്യുക
|
16 |
-
മഴയുടെ സൗന്ദര്യം കഥാകാരിയുടെ മനസ്സിൽ ഉണ്ടാക്കിയ ചിത്രം.
-
കഥാകാരിയുടെ മനസ്സിനെ സ്വാധീനിക്കാനുള്ള മഴയുടെ കഴിവ്
-
എഴുത്തുകാരിയുടെ മനസ്സിലുള്ള വേവലാതികളെയും അശാന്തചിന്തകളെയും ഇല്ലാതാക്കി സന്തോഷം നിറയ്ക്കാനുള്ള മഴയുടെ കഴിവ്.
-
കൂർത്തമഴ,യക്ഷിമഴ, കണ്ണീർമഴ, കാണാമഴ, പാറുംമഴ എന്നീ വിശേഷണപഥങ്ങൾ
പാഠഭാഗത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു
-
കാലത്തിനനുസരിച്ചു മഴയോടുള്ള കാഴ്ചപ്പാടിന്റെ മാറ്റം.
-
സന്തോഷം ക്രമേണ വേദനയായി മാറുന്ന രംഗങ്ങൾ
|
17 | അനുസ്‌മരണ പ്രഭാഷണം
-
അഭിസംബോധന
-
ബഷീറിന്റെ ലോകം
-
ബഷീറിന്റെ ദർശനങ്ങൾ കാഴ്ച്ചപ്പാടുകൾ
-
ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്
-
സൂഫിയും, ഈശ്വരസത്യജ്ഞാനിയുമായി നടന്നു നീങ്ങി.
-
നിഷ്കളങ്കമായ സ്നേഹത്തെക്കുറിച്ച് മാത്രം സംസാരിച്ചു.
-
ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം
-
എല്ലാ ചരാചരങ്ങളെയും സഹജീവിയായി കണ്ട മഹാനുഭാവൻ.
-
ബഷീറിയൻ ചിന്തകളുടെ സമകാലിക പ്രസക്തി
|